#Virtualarrest | വെര്‍ച്വല്‍ അറസ്റ്റ് ചെയ്ത് ഡോക്ടറില്‍ നിന്ന് തട്ടിയത് അഞ്ച് ലക്ഷം; ബാങ്കിന്റെ ഇടപെടല്‍ ഫലം കണ്ടു, മോചിപ്പിച്ച് പോലീസ്

#Virtualarrest | വെര്‍ച്വല്‍ അറസ്റ്റ് ചെയ്ത് ഡോക്ടറില്‍ നിന്ന് തട്ടിയത് അഞ്ച് ലക്ഷം; ബാങ്കിന്റെ ഇടപെടല്‍ ഫലം കണ്ടു, മോചിപ്പിച്ച് പോലീസ്
Dec 18, 2024 11:17 AM | By VIPIN P V

ചങ്ങനാശ്ശേരി: ( www.truevisionnews.com ) ബാങ്കിന്റെ സമയോചിതമായ ഇടപ്പെടലിനെ തുടര്‍ന്ന് തട്ടിപ്പുകാര്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്ത ഡോക്ടറെ മോചിപ്പിച്ച് പോലീസ്.

ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിനിരയായത്. പോലീസ് എത്തി മോചിപ്പിക്കുന്നതിന് മുമ്പ് ഡോക്ടര്‍ അഞ്ചുലക്ഷം രൂപ തട്ടിപ്പുകാര്‍ക്ക് കൈമാറിയിരുന്നു.

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പെരുന്ന എസ്ബിഐ ബാങ്കില്‍ പരിഭ്രാന്തനായി എത്തിയ ഡോക്ടര്‍ അഞ്ച്ലക്ഷം രൂപയോളം വേറൊരു അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തു.

തുക ഒരു ഉത്തരേന്ത്യന്‍ അക്കൗണ്ടിലേക്കാണ് കൈമാറിയതെന്ന് ബാങ്കിന്റെ ഇന്റേണല്‍ സെക്യൂരിറ്റി സിസ്റ്റം അലര്‍ട് ചെയ്തതോടെ തട്ടിപ്പിന്റെ സാധ്യത പരിഗണിച്ച് ബാങ്ക് അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഡിവൈഎസ്പിയുടെ നിര്‍ദേശ പ്രകാരം പോലീസ് ബാങ്കിലെത്തി ഡോക്ടറുടെ അഡ്രസ്സ് അടക്കം ശേഖരിച്ചു.

പോലീസ് പെരുന്നയിലുള്ള ഡോക്ടറിന്റെ വീട്ടിലെത്തി അദ്ദേഹത്തോട് സംസാരിച്ചെങ്കിലും യാതൊരു പരാതിയുമില്ലെന്നായിരുന്നു മറുപടി.

അഞ്ചു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്ത വിവരം തിരക്കിയപ്പോള്‍ സുഹൃത്തിനു അയച്ചതാണെന്നും പറഞ്ഞു.

എന്നാല്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ ഡോക്ടര്‍ക്ക് വീഡിയോ കോള്‍ വന്നതും മുംബൈ പോലീസ് എന്ന് പറഞ്ഞ ആള്‍ക്കാര്‍ കൂടുതല്‍ പണം ആവശ്യപ്പെടുന്നതായും കണ്ടെത്തി.

വീണ്ടും വീഡിയോകോള്‍ വന്നപ്പോള്‍ പോലീസാണ് കോള്‍ എടുത്തത്. പോലീസ് യൂണിഫോം കണ്ടതോടെ തട്ടിപ്പുക്കാര്‍ കോള്‍ വിശ്ചേദിച്ച് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.

പോലീസ് ഉടനെതന്നെ ഡോക്ടറെയും കൂട്ടി ചങ്ങനാശ്ശേരി എസ്ബിഐ ബാങ്കിലെത്തി 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയും തട്ടിപ്പുകാര്‍ക്ക് പണം കൈമാറിയ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്യുകയും ചെയ്തു.

430000 രൂപയാണ് ഡോക്ടറില്‍ നിന്ന് തട്ടിയത്. തിരുവനന്തപുരം സൈബര്‍ ഓപ്പറേഷന്‍ ടീമിന്റെയും എസ്ബിഐ ബാങ്കിന്റെയും ചങ്ങനാശ്ശേരി പോലീസിന്റേയും സമയോചിതമായ ഇടപെടല്‍ മൂലം വലിയ തുക നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കി.

പണം തിരികെ ലഭിക്കുന്നതിന് വേണ്ടുന്ന നടപടികള്‍ ഉടനെ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി

#Virtualarrest #lakhs #extorted #doctor #bank #intervention #paid #police #released

Next TV

Related Stories
#robbed | കോഴിക്കോട് എലത്തൂരില്‍ വയോധികയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ഫോണ്‍ കവർന്നു; രണ്ട് പേർ പിടിയിൽ

Dec 18, 2024 05:14 PM

#robbed | കോഴിക്കോട് എലത്തൂരില്‍ വയോധികയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ഫോണ്‍ കവർന്നു; രണ്ട് പേർ പിടിയിൽ

സഫ്‌നാസിനെ കണ്ണൂരില്‍ നിന്നും മുഹമ്മദ് റഫീഖിനെ കോഴിക്കോട് മോരിക്കരയില്‍ നിന്നുമാണ്...

Read More >>
#rabies | കോഴിക്കോട് നാല് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Dec 18, 2024 05:10 PM

#rabies | കോഴിക്കോട് നാല് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പേവിഷബാധ സ്ഥിരീകരിച്ചതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പഞ്ചായത്ത് അധികൃതര്‍...

Read More >>
#accident |    രോഗിയുമായി വരികയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി, ആ൪ക്കും പരിക്കില്ല

Dec 18, 2024 04:56 PM

#accident | രോഗിയുമായി വരികയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി, ആ൪ക്കും പരിക്കില്ല

പയ്യനടത്ത് നിന്നും മണ്ണാ൪ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്....

Read More >>
#license  |  ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിക്കാനിടയായ സംഭവം, ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

Dec 18, 2024 04:42 PM

#license | ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിക്കാനിടയായ സംഭവം, ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

നന്മണ്ട ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എംപി ദിനേശന്റേതാണ്...

Read More >>
Top Stories